價格:免費
更新日期:2018-06-27
檔案大小:4.3M
目前版本:10.9
版本需求:Android 5.0 以上版本
官方網站:http://www.symbell.com
Email:teamsymbell@gmail.com
聯絡地址:India
മെച്ചപ്പെട്ട രീതിയിൽ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുവാൻ സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ് നല്ല വൊക്കാബുലറി സ്വായത്തമാക്കുക . പക്ഷേ ഒരാഴ്ച കൊണ്ടോ പത്ത് ദിവസം കൊണ്ടോ ആർജ്ജിക്കാവുന്ന ഒന്നല്ല ഇത്. സ്ഥിരമായി ഈ പഠന പ്രക്രിയ തുടരണം . ആഗ്രഹമുണ്ടെങ്കിലും അത് ബുദ്ധിമുട്ടാണ് പലർക്കും. പ്രത്യേകിച്ച് പകൽ മുഴുവൻ ജോലി ചെയ്തു പിന്നെ ട്രാഫിക്കും സഹിച്ചു വീട്ടിലെത്തുന്നവർക്കു 5 പുതിയ പദങ്ങളൊക്കെ പഠിക്കാൻ എവിടെ സമയം ?.
ഞാനും ഇങ്ങനെ പലവട്ടം ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ എനിക്ക് തോന്നി ദിവസവും 5 പദങ്ങളൊക്ക പഠിച്ചു കളയാം എന്നൊക്കെ വിചാരിക്കുന്നത് നടക്കുന്ന കേസല്ല, ഒന്നെങ്കിലും പഠിച്ചാൽ മതിയായിരുന്നു. പക്ഷെ അതിനും വന്നിട്ട് ഡിക്ഷണറി തുറന്നു നോക്കാനൊന്നും വയ്യ .
വേർഡ്‌സ് നമ്മളെ തേടി വരണം , നമ്മൾ ബദ്ധപ്പെടുകയേ ചെയ്യരുത് വളരെ കാഷ്യലായി പഠിക്കാൻ സാധിക്കണം
അത്തരം ചിന്താഗതി മനസ്സിൽ വെച്ച് ദൈനം ദിന ജീവിതത്തിന്റെ തിരക്കുകളിൽ മുഴുകുന്ന ആൾക്കാർക്ക് പ്രയോജനകരമാവാൻ വേണ്ടി ഉണ്ടാക്കിയ ഒരു ഫ്രീ വൊക്കാബുലറി പഠന സഹായി ആണ് വേർഡ് ഫ്ലൈ . ഒരു ദിവസം ഒരു നല്ല വേർഡും അതിന്റെ മലയാളം അർത്ഥവും നിങ്ങൾ പലപ്രാവശ്യം കാണും. ആവർത്തിച്ച് കാണുന്നതിലൂടെ ആ പദം മനസ്സിൽ കയറാം . കൂടാതെ ഒരു ദിവസം 5 മിനുട്ട് ആപ്പിൾ ചിലവഴിക്കുവാൻ സമയം കിട്ടിയാൽ 7 പുതിയ പദങ്ങളും പരിചയപ്പെടാം. അങ്ങിനെ ഒരു മാസത്തിൽ 200 പ്രഫഷണൽ/ബിസിനസ്സ് ജീവിതത്തിൽ ഉപയോഗിക്കുന്ന , താരതമ്യേന കട്ടിയായ ഇരുനൂറോളം പുതിയ പദങ്ങളെ പരിചയപ്പെടാം .
(ചെറിയ ആപ്പ് ആണ്, മെമ്മറി കമ്മിയേ എടുക്കുകയുള്ളു)